നശാ മുക്ത് ഭാരത് അഭിയാൻ; അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ബത്തേരി: ലഹരി വസ്‌തുക്കളുടെ ദുരുപയോഗത്തിൻ്റെ വ്യാപ്‌തിയിലും തലങ്ങളിലും കൃത്യമായ അവബോധം സൃഷ്‌ടിച്ച്‌ ലഹരിക്കെതിരെ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അനീഷ് ചാക്കോ. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവ തലമുറയെ ഗുരുതരമായ സാമൂഹിക ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് വിടുതൽ ചെയ്യിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാൻ.
കുട്ടികൾക്ക് ലഹരിയെക്കുറിച്ചുള്ള കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യ പ്രഭാഷകനായ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജി ചൂണ്ടിക്കാട്ടി.

ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പാൾ ഫാദർ ഷാജൻ നോറോണ അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ജെ ജോൺ ജോഷി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ്, ജില്ലാ പ്രൊബേഷൻ ഓഫീസർ ജി സന്തോഷ്‌, എൻഎസ്എസ്, ആസാദ് സേന ജില്ലാ കോർഡിനേറ്റർ എം എ ഷെറീന, എൻഎംബിഎ ജില്ലാ കമ്മിറ്റി മെമ്പർ മധുസൂദനൻ, റേഡിയോ മാറ്റൊലി ഡയറക്ടർ ബിജോ തോമസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *