കൊച്ചി: കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂറായിട്ടും പുറപ്പെടാതെ വന്നതോടെ യാത്രക്കാർ ദുരിതത്തിലായി. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. മണിക്കൂറുകളോളം വിമാനത്തിൽ ചെലവഴിക്കേണ്ടി വന്നതിനെത്തുടർന്നാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.ഇതിനിടെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇതോടെ അര്‍ദ്ധരാത്രിയില്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് ബുധനാഴ്ച രാത്രി 10 മണിക്ക് വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. എന്നാൽ വൈകീട്ട് മൂന്ന് മണിയോടെ വിമാനം പുലര്‍ച്ചെ 2 മണിക്ക് മാത്രമേ പുറപ്പെടൂ എന്ന് യാത്രക്കാർക്ക് മറ്റൊരു അറിയിപ്പ് ലഭിച്ചു. ഇതനുസരിച്ച് രാത്രി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ധാക്കിയെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചത്. പിന്നാലെയായിരുന്നു യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്
