ഒന്നരവർഷം മുന്നേ കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിൽ.

ബത്തേരി: ഒന്നരവർഷം മുന്നേ കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹം കണ്ടെത്തി. നീലഗിരി ചേരമ്പാടി വനത്തിലാണ് ക്ഷേമ ചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്.

ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ കോഴിക്കോട് ലേക്ക് താമസം മാറ്റിയിരുന്നു.2024 ഏപ്രിൽ ഒന്നിനാണ് ഹേമചന്ദ്രനെ കാണാനില്ല എന്ന് കാണിച്ച് ഭാര്യ സുഭിഷ പരാതി നൽകിയത്.

ഇതേ തുടർന്ന് നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഒന്നര വർഷത്തിനുശേഷം ഹേമചന്ദ്രൻറെ മൃതദേഹം കണ്ടെത്തിയത്. ചേരമ്പാടി ഊട്ടി റോഡിന് സമീപത്ത് 4 കിലോമീറ്റർ പരിസരത്ത് വനത്തിൽ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

കേസിൽ രണ്ടുപേരും നേരത്തെ അറസ്റ്റിലായിരുന്നു. ബത്തേരി സ്വദേശികളായ അജേഷ്, ജ്യോതിഷ് എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഹേമചന്ദ്രൻറെ പെൺ സുഹൃത്തിന്റെ മൊഴിയും ഫോൺ രേഖകളുമാണ്
ഒന്നര വർഷത്തെ തിരോധാനത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിയുന്നത്. സാമ്പത്തിക ഇടപാടിലെ വൈരാക്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *