ലഹരി വിരുദ്ധ സെമിനാർ നടത്തി

പുൽപള്ളി: കുടുംബശ്രീ മിഷൻ വയനാടും എക്സൈസ് വകുപ്പും ചേർന്ന് എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുൽപള്ളി സി.ഡി.എസ്. ഹാളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് സി.ഡി.എസ്. വൈസ്. ചെയർ പേഴ്സൺ സൗമ്യ സജി സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ശ്യാമള രവി അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. എ.ഡി.എസ്. പ്രസിഡൻ്റ് വിലാസിനി ഹരിദാസ്, വാർഡ് മെംബർമാരായ അനിൽ സി.കുമാർ, അനുമോൾ ദിബീഷ്, സിന്ധു സാബു, മുതലായവർ സംസാരിച്ചു. ചടങ്ങിന് കമ്മ്യൂണിറ്റി കൗൺസിലർ വി.ആർ അഞ്ജലി നന്ദി പ്രകാശനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *