മിനി എം സി എഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു

മാനന്തവാടി : നഗരസഭയുടെ പുത്തൻപുരയിൽ ഉള്ള മിനി എം സി എഫ് ൽ സൂക്ഷിച്ച പ്ലാസ്റ്റിക് മലിന്യത്തിനു തീ പിടിച്ചു. ഇന്നലെ രാത്രി 9:30 ന് ആണ് തീ പിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി തീ കെടുത്തി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സതീശൻ എ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ശശി കെ ജി, ജയൻ സി എ,ആഷിഫ് ഇ കെ, ശ്രീകാന്ത് എ എസ്, ജിതിൻ കെ ജെ, ബിനീഷ് ബേബി, അമൃതേഷ് വി ഡി, ആദർശ് ജോസഫ്, ജോയിസൻ ഹോം ഗർഡ് മുരളീധരൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *