ജില്ലാ അണ്ടർ 13 ചെസ്, അഭിനവ് ദീപക്കും എം.എസ്.അനുഷയും ചാമ്പ്യന്മാർ

മീനങ്ങാടി :കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല അണ്ടർ -13 ചെസ് ചാമ്പ്യൻഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിലെ ഓപ്പൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ കൽപറ്റ ഡി പോൾ സ്കൂളിലെ അഭിനവ് ദീപക്ക്, ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ എം.എസ്.അനുഷ എന്നിവർ ചാമ്പ്യൻമാരായി . ആദി ദിയാൻ ആർ.സി, പാർവണ പി എന്നിവർ റണ്ണേഴ്സ് ആയി. കോഴിക്കോട് നടക്കുന്ന സംസ്ഥാന ന് അണ്ടർ 13 ചാമ്പ്യൻഷിപ്പിലേക്ക് നാല് പേരും യോഗ്യത നേടി. 63 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫികൾ നൽകി. പി എസ് വിനീഷ് ,വി ആർ സന്തോഷ് ,ആർ രമേഷ്, സുനിൽ എം കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *