കൽപ്പറ്റ: ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്
കൽപ്പറ്റ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന കോർഡിനേറ്റർ പിവി അൻവർ കൽപ്പറ്റ വ്യാപാരഭവനിൽ ഉൽഘാടനം ചെയ്തു. പുത്തുമല ദുരന്തത്തിൽ ദുരന്ത സാധ്യത പ്രദേശമായി സർക്കാർ കണക്കാക്കിയ ഭൂമിയിൽ പാവപ്പെട്ട കുടുംബങ്ങൾ ജീവിക്കേണ്ടിവരുന്ന തിനാൽ അവരെ കൂടി കൃത്യമായി സർക്കാർ പുനരധിവസിപ്പിക്കാത്തതിനാൽ ഈ വിഷയം ഏറ്റെടുക്കുമെന്നും ഇരകൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കൽപ്പറ്റ വ്യാപാരഭവനിൽ നടന്ന കൺവെൻഷൻ ആൾ ഇന്ത്യ തൃണാമൂൽ കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് കെപി രാമചന്ദ്രൻ തൃക്കൈപറ്റ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് പി.എം ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷൗകത്ത് പള്ളിയാൽ ആശംസ പ്രസംഗവും . ജില്ലാ വർക്കിങ് സെക്രട്ടറി അബദുൾ റഹ്‌മാൻ ഇളങ്ങോളി സ്വാഗത പ്രഭാഷണവും നടത്തി. ജില്ലാ വൈസ് പ്ര.സിഡന്റ് ബെന്നി ചെറിയാൻ ജില്ലാ ട്രഷറർ അബ്ദുൾ കാദർ മടക്കിമല,കൽപ്പറ്റ നിയോജകമണ്ഡലം വർക്കിങ് സെക്രട്ടറി NM സന്ധ്യ , സിറിയക് മാത്യു പടിഞ്ഞാറത്തറ, രവി വാഴവറ്റ, ഷാജൻ പടിഞാറാത്തറ, ആബിദ് മുറിച്ചാണ്ടി, അഫ്സൽ CK വെങ്ങപ്പള്ളി, എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആയി ഷാജു PP മണിയൻകോടും,വനിതാ വിംഗ് സെക്രട്ടറി ആയി NM സന്ധ്യയും തിരഞ്ഞെടുക്കപ്പെട്ടു.
ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.
