സല്ലാപം പദ്ധതി; എംഎസ്ഡബ്ലിയു വിദ്യാർത്ഥികൾക്ക് വയോജനങ്ങളുടെ ടെലിഫോൺ ഫ്രണ്ടാകാം
മുതിർന്ന പൗരന്മാരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച ‘സല്ലാപം’ പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളെജുകളിൽ നിന്നുള്ള മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എംഎസ്ഡബ്ലിയു) വിദ്യാർത്ഥികളുടെ കൂട്ടായ്മകൾ രൂപീകരിക്കുകയും ശേഷം വിദ്യാർത്ഥികൾക്ക് വകുപ്പിൽ നിന്നും ഒരു ദിവസത്തെ പരിശീലനം നൽകുകയുമാണ് ചെയ്യുന്നത്. ഇതിനായി കോളേജുകൾ അപേക്ഷിക്കണം.
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ഏകാന്തതക്ക് പരിഹാരം കാണുക, അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
ഒറ്റക്ക് താമസിക്കുന്ന/ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങളെയും പുതിയ തലമുറയെയും ടെലിഫോൺ മുഖാന്തിരം ബന്ധിപ്പിച്ച്, ‘ടെലിഫോൺ ഫ്രണ്ട്’ നെ നൽകുക, ഇതിലൂടെ വാർദ്ധക്യം കൂടുതൽ സന്തോഷകരമാക്കുക എന്നതാണ് പദ്ധതി.
എംഎസ്‌ഡബ്യു കോഴ്സുള്ള കോളേജുകള്‍, എംഎസ്‌ഡബ്യു വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വിശദാംശങ്ങൾ ജൂലൈ 15 നകം dsjowyd@gmail.com ലേക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹിക നീതി ഓഫീസിൽ ലഭ്യമാണ്. ഫോൺ: 04936-205307.
