അറക്ക മമ്മൂട്ടി അനുസ്മരണം സംഘടിപ്പിച്ചു.

പീച്ചങ്കോട് : പീച്ചങ്കോട് പ്രദേശത്തെ പാർട്ടിയുടെ തുടക്കക്കാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന അറക്ക മമ്മൂട്ടിയുടെ വേർപാടിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എസ്‌ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പരിപാടി ബ്രാഞ്ച് പ്രസിഡന്റ് പൂളക്കോട് മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ഉദ്ഘാടനം ചെയ്തു.മമ്മുട്ടിക്ക നീതിക്കും സമത്വത്തിനും വേണ്ടി ജീവിതാവസാനം വരെ പോരാടിയ മഹത് വ്യക്തിത്വമായിരുന്നുവെന്നും അത് നമ്മൾ മാതൃകയാക്കണമെന്നും എ യൂസുഫ് ഉണർത്തി. മമ്മൂട്ടിക്കയുടെ വിയോഗം പീച്ചങ്കോടിന് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ സെക്രട്ടറി എസ്‌.മുനീർ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ശേഷം നടന്ന ഫോട്ടോ അനാച്ഛാദനം ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ് നേതൃത്വം നൽകി.പരിപാടിയിൽ മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ധീൻ സി.എച്ച്,സെക്രട്ടറി കെ മുസ്തഫ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഉസ്മാൻ കെ സ്വാഗതവും, ഷൗക്കത്ത് കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *