മേപ്പാടി: എസ് എസ് എഫ് മേപ്പാടി ഡിവിഷൻ 32മത് സാഹിത്യോത്സവിന് പ്രൗഢമായ സമാപനം 490 പോയിന്റുകളോടെ വൈത്തിരി സെക്ടർ ജേതാക്കളായി മൂപ്പൈനാട്, കോട്ടനാട് സെക്ടറുകൾ യഥാക്രമം 436,386 പോയിന്റുളോടെ രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി അജ്നാസ് തിനപുരം കലാപ്രതിഭയായും ഫവാസ് കോട്ടനാട് സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു
റിപ്പൺ പുതുക്കാട് നടന്ന സാഹിത്യോത്സവിൻ്റെ സമാപന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ബഷീർ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു ഡിവിഷൻ സെക്രട്ടറി കെ വി ശഫീഖ് അമാനി റിപ്പൺ അധ്യക്ഷത വഹിച്ചു എസ് എസ് എഫ് നാഷണൽ എക്സിക്യൂട്ടീവ് സെക്രട്ടറി സഈദ് ശാമിൽ ഇർഫാനി സർക്കിൾ വിജയികളെ പ്രഖ്യാപിച്ചു കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഇ പി അബ്ദുള്ള സഖാഫി കോളിച്ചാൽ ഒന്നാം സ്ഥാനം നേടിയ വൈത്തിരി സെക്ടറിനുള്ള ട്രോഫി വിതരണം ചെയ്തു രണ്ടാം സ്ഥാനക്കാരായ മൂപ്പൈനാട് സെക്ടറിനുള്ള ട്രോഫി സോൺ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പുറ്റാട് വിതരണം ചെയ്തു എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് യൂനുസ് ലതീഫി, ജനറൽ സെക്രട്ടറി റാസിൽ ഖുതുബി, സുലൈമാൻ സഖാഫി, കെ വി ഇബ്രാഹിം സഖാഫി, അലവി സഅദി റിപ്പൺ, നിഷാദ് നെല്ലിമുണ്ട സംബന്ധിച്ചു.
എസ് എസ് എഫ് മേപ്പാടി ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം വൈത്തിരി സെക്ടർ ജേതാക്കൾ
