വെള്ളമുണ്ട: മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും വെളളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.കെ മൊയ്തു ( 77 ) അന്തരിച്ചു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി,വെള്ളമുണ്ട പഞ്ചായത് മുസ്ലിം ലീഗ് സെക്രട്ടറി,യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ്,സെക്രട്ടറി,കട്ടയാട് മഹല്ല് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.നിലവിൽ കട്ടയാട് മഹല്ല് ചെയർമാൻ ആണ്.
ദീര്‍ഘ കാലം മാനന്തവാടിയില്‍ പി.കെ ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ ഫാത്തിമ കോട്ടക്കാരന്‍. മക്കള്‍ : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീന്‍,സാജിർ,താജുദീൻ, ഖമറുന്നിസ, ഹാജറ, ബുഷ്റ, ഫരീദ.
മരുമക്കള്‍ സെറീന, അബു ചെന്നലോട്, നിസാര്‍ കണ്ടങ്കില്‍, മമ്മൂട്ടി നിസാമി തരുവണ, ഷാഫി പന്തിപ്പൊയില്‍.ഖബറടക്കം നാളേ രാവിലെ 10.30ന് കട്ടയാട് ജുമാ മസ്ജിദിൽ
