മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് യുഡിവൈഎഫ് പ്രവർത്തകർ.

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് റീത്ത് വെച്ച് UDYF പ്രവർത്തകർ.

മീനങ്ങാടി : ആരോഗ്യമേഖലയിലെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് UDYF പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഉന്നതികളിൽ നിന്ന് ഗർഭിണികളായ സ്ത്രീകളെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിൻ്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിലും രണ്ട് വർഷം മുമ്പ് പണി പൂർത്തിയാക്കിയ പുതിയ ബ്ലോക്ക് പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതും, കേരളത്തിലെ സി എച്ച് സി ഹോസ്പിറ്റലുകളിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്ന ഏക ഹോസ്പിറ്റൽ ആയിരുന്നിട്ടും ഗൈനക്കോളജി ഡോക്ടറെയും ആവശ്യാനുസരണം സ്റ്റാഫുകളെയും നിയമിക്കാത്തതും, ആവശ്യ മരുന്നുകളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി സർക്കാരും ബ്ലോക്ക് പഞ്ചായത്തും യാതൊരുവിധ ക്രമീകരണങ്ങളും ചെയ്യാത്തതും പ്രതിഷേധത്തിന്റെ കാരണമായി.ജില്ലാ ആശുപത്രിക്ക് വയനാട് മെഡിക്കൽ കോളേജ് എന്ന് നാമകരണം ചെയ്തപ്പോൾ എന്തുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നില്ലായെന്നും, അതുവഴി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം നാട്ടിലുള്ള
സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്താവുന്നതും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേട് വിളിച്ചോതുന്നതാണ് എന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ ലയണൽ മാത്യു ചൂണ്ടിക്കാട്ടി. UDYF ചെയർമാൻ ശ്രീ ജസ്റ്റിൻ ജോഷ്വ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ സിറാജുദ്ദീൻ സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് വേങ്ങൂര് മുഖ്യപ്രഭാഷണവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നിതാ കേളു, ജില്ലാ ജനറൽ സെക്രട്ടറി അനീഷ് എം ജെ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസ്, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ബേസിൽ സാബു, ജിബിൻ നൈനാൻ, യാസീൻ, ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *