കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കല്‍പറ്റ:ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ള കേസില്‍ കുടുക്കി അന്യായമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കല്‍പറ്റ,വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പറ്റ ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ പി സി സി മെമ്പര്‍ പി പി ആലി സംഗമം ഉദ്ഘാടനം ചെയ്തു. കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എം എ ജോസഫ്,ബിനു തോമസ്,പോള്‍സണ്‍ കൂവക്കല്‍,മാണി ഫ്രാന്‍സിസ്,ഒ വി റോയ്,മുഹമ്മദ് ബാവ,കെ കെ രാജേന്ദ്രേന്‍,ഹര്‍ഷല്‍ കോന്നാടന്‍,ആര്‍ ഉണ്ണിക്കൃഷ്ണന്‍,കെ അജിത,എസ് മണി,ആയിഷ പള്ളിയാല്‍,ഡിന്റോ, ജോസ്,രാജു ഹെജമാടി,ശ്രീജ ബാബു,ജോണി നന്നാട്ട്,രമ്യ ജയപ്രസാദ്, എം ബി വിഷ്ണു,തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *