ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന്

ബ്രഹ്മാകുമാരീസ് മഹാരക്തദാന കാംപയിൻ 23 ന്
മാനന്തവാടി: പ്രജാപിത ബ്രഹ്മാകുമാരീസ് മാനന്തവാടി ഈശ്വരീയ വിശ്വവിദ്യാലയം വിവിധ സംഘടനകളുടെ സഹകരണത്തോടെ 23-ന് മഹാ രക്തദാന കാംപയിൻ നടത്തും. നാലു പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതിദിനത്തിനു മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച രാവിലെ എട്ടുമുതൽ രണ്ടുമണി വരെ നടത്തുന്ന ക്യാമ്പിലൂടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്യുക. ജ്യോതിർഗമയ, സേവാഭാരതി, ടീം കനിവ്, ഡബ്ല്യുഎംഒ ബാഫഖി ഹോം, ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, റോട്ടറി, ലയൺസ് ക്ലബ്ബുകൾ, കുടുംബശ്രീ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. രക്തദാനം നൽകാൻ താത്പര്യമുള്ളവർ പങ്കെടുത്ത് ക്യാമ്പ് വിജയിപ്പിക്കണമെന്ന് മാനന്തവാടി ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ചുമതലയുള്ള ബി.കെ. സുജന ബെഹൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *