ചുരത്തിൽ മണ്ണും മരവും റോഡിലേക്ക്‌ പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു

 

താമരശ്ശേരി/വയനാട്: ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ് എന്നാണ് ഹൈവേ ന്യൂസിന് ലഭിച്ച വിവരം.

ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക.

ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക്‌ സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *