പിണങ്ങോട്: വെങ്ങപള്ളി പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് എസ്ഡിപിഐ പിണങ്ങോട് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.
റോഡുകൾ പൊളിഞ്ഞത് കാരണം ഹോസ്പിറ്റൽ കേസുകൾക്ക് പോലും ഓട്ടം പോകാൻ ടാക്സി വാഹനങ്ങൾ മടിക്കുയാണ്. പ്രധാനമായും നെല്ലിക്കാകുന്ന് റോഡ്. അംബേദ്കർ കോളനി റോഡ്, തുർക്കി റോഡ് , പഞ്ചായത്ത് പ്രസിഡൻ്റ് പ്രതിനിധാനം ചെയ്യുന്ന മൂരിക്കാപ്പ് അംബേദ്കർ റോഡ് തുടങ്ങിയ റോഡുകളാണ് പൊട്ടി പൊളിഞ്ഞിരിക്കുന്നത്. റോഡുകളുടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥ നാട്ടുകാർ പലതവണ മെമ്പർമാരുടേയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതിയുടേയും മുന്നിൽ ബോധ്യപ്പെടുത്തിയിട്ടും പരിഹരിക്കുന്നതിന് പകരം അധികാരികൾ ഉത്തരവാദിത്വത്തിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. റോഡുകളുടെ പുനർ നിർമാണം ഇനിയും വൈകുകയാണെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ
ബ്രാഞ്ച് പ്രസിഡണ്ട് ഷാനിദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിൻ്റ് സെക്രട്ടറി നൗഷിർ പിണങ്ങോട് യോഗം ഉദ്ഘാടനം ചെയ്തു.
സിറാജ്,നിസാർ എന്നിവർ സംസാരിച്ചു
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കണം: എസ്ഡിപിഐ
