വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിക്ക് വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി


വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിക്ക് വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി : ആദിവാസി സമുദായങ്ങളുടെ സർവോന്മുഖ വികസനം ലക്‌ഷ്യം വച്ച് നയരൂപീകരണ പ്രക്രിയയിലും , വികസന അജണ്ടകളിലും ആദിവാസി വികസന പ്രേശ്നങ്ങൾ നിരന്തരം ഉയർത്തികാട്ടുന്നതിനും, വികസന ഇടപെടൽ മുൻഗണന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിയുടെ വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി. കാലാവസ്ഥ മാറ്റം നിലവിലെ സാമൂഹ്യ അന്തരങ്ങൾ വർധിപ്പിക്കാനുള്ള സാധ്യത, ആരോഗ്യ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, വിള വൈവിധ്യ സംരക്ഷണം, ജെന്റർ, വികേന്ദ്രീകൃത ആസൂത്രണത്തെ സജീവമാക്കൽ എന്നിവക്കു ആക്ഷൻ പ്ലാൻ പ്രാധാന്യം നൽകി. സമിതി പ്രസിഡന്റ് എ ദേവകി അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ബാലൻ നരിവളപ്പിൽ നന്ദി രേഖപ്പെടുത്തി.എം എസ് സ്വാമിനാഥൻ ഗവേഷണനിലയത്തിൽ വെച്ച് നടന്ന സമിതി എക്സിക്യൂട്ടീവ് അംഗ ങ്ങൾ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നേതൃത്വം നൽകി. എം എസ് സ്വാമിനാഥൻ ഗവേഷണനിലയത്തലെ ഗവേഷകരായ ഡോ അനാമിക അജയ്, ഡോ വിപിൻ‌ദാസ് എന്നിവർ പങ്കാളിത്താധിഷ്ടിത ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *