ചുങ്കം : നബിദിനം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ലാളിത്യത്തിന്റെയു ദിനമാണെന്നും മുഹമ്മദ് നബിയുടെ ജീവിതം സമൂഹത്തിന് മാതൃകയാണെന്നും അഡ്വ:എൻ കെ വർഗീസ്.
നബിദിനത്തോടനുബന്ധിച്ച് ചുങ്കം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റസൂൽ തിരുമേനി ജനിച്ചത് ഇരുളിൽ നിന്ന് മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കാനാണ്.അസത്യത്തിൽ നിന്ന് സത്യത്തിലേക്കും അധർമ്മത്തിൽ നിന്ന് ധർമത്തിലേക്കും അദ്ദേഹം സമൂഹത്തെ നയിച്ചു. അവിടുത്തെ പാഠം ഉൾക്കൊണ്ട് കൊണ്ട് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന വർഗീയ ശക്തികൾക്കെതിരെ പോരാടാൻ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹല്ല് പ്രസിഡന്റ് അബ്ദുറഹ്മാൻ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ തലപ്പുഴ വള്ളിയൂർകാവ് ക്ഷേത്ര ഭാരവാഹി സുരേഷ്, മഹല്ല് ഖത്തീബ് അബൂത്വാഹിർ ബാഖവി,എൻ. അബ്ബാസ് ഹാജി തുടങ്ങിയവർ സംസാരിച്ചു.
മഹല്ല് സെക്രട്ടറി എം.മുജീബ്റഹ്മാൻ സ്വാഗതവും സഹീർ അബ്ബാസ് സഅദി നന്ദിയും പറഞ്ഞു.
