പ്രവാസി കൂട്ടായ്മ നബിദിനം നടത്തി

മാനന്തവാടി :അമ്പലവയൽ തആവുൻ പ്രവാസി കൂട്ടായ്മയുടെ ബിൽമുസ്തഫ 20K25 ഓൺലൈൻ മീലാദ് ഫെസ്റ്റ് സെപ്റ്റംബർ 7,8 തിയ്യതികളിലായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവാസികളായ അമ്പലവയലുകാർ ഓൺലൈനിൽ ഒത്തുചേർന്ന് സംഘടിപ്പിച്ചു.

 

മഹല്ല് ഖത്തീബ് നിസാർ ദാരിമി ഉസ്താദ് ഉദ്ഘാടനം ചെയ്തു .

തുടർന്ന് പ്രവാസികളുടെ വിവിധ മത്സരങ്ങൾ നടത്തി.

അജ്നാസ് ചക്കര,ഷാഫി.T, KT ഉമ്മർ, മാലിക് മൂടമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.

KT മമ്മൂട്ടിമുസ്‌ലിയാർ ദു ആ മജ്ലിസിന് നേതൃത്വം നൽകി.

പരിപാടികൾ സാജിർ കാരിയാടൻ കൊ-ഓർഡിനേറ്റ് ചെയ്തു. ഷാഫി. തച്ചോളി സ്വാഗതവും ഷനൂബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *