ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച്, ഫോട്ടോഗ്രാഫി തീം പാർക്കായ, വയനാട് “കൊമാച്ചി പാർക്ക്” വിദ്യാർത്ഥികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മൽസരത്തിൽ, പരപ്പനങ്ങാടി എസ് എൻ എം എച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമഹന്ന ഒന്നാം സമ്മാനം കരസ്ഥമാക്കി. മുക്കം ചെറുവാടി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥി ഫാസിൽ, കിഴിശേരി ഗണപത് എ.യു.പി സ്കൂൾ വിദ്യാർത്ഥിനി കൃതികാ അജീഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. കൊമാച്ചി പാർക്കിലെ ഓഡിയോ വിഷ്വൽ തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഫോട്ടോഗ്രാഫി മൽസരത്തിൽ ഫാത്തിമഹന്ന ഒന്നാം സമ്മാനം കരസ്ഥമാക്കി
