പുല്‍പ്പാറ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ:- കല്‍പ്പറ്റ നഗരസഭ പുല്‍പ്പാറയില്‍ പുതുതായി നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടം നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാജിത മജീദ് സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കേയംതൊടി മുജീബ്, ആയിഷ പള്ളിയാലില്‍ , അഡ്വക്കേറ്റ് എ പി മുസ്തഫ, രാജാറാണി, മുനിസിപ്പല്‍ സെക്രട്ടറി അലി അഷ്ഹര്‍, തുടങ്ങിയവര്‍ സംസാരിച്ചു.വാര്‍ഡ് കൗണ്‍സിലര്‍മാരായ ജൈനാ ജോയ്, റൈഹാനത്ത് വടക്കേതില്‍, പി.കുഞ്ഞുട്ടി, സുഭാഷ് പി.കെ, മുന്‍ നഗരസഭാ ചെയര്‍മാന്‍ എ പി ഹമീദ്, ഗിരീഷ് കല്‍പ്പറ്റ , ഷാഫി പുല്‍പ്പാറ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീജ മാത്യു, അംഗന്‍വാടി ടീച്ചര്‍ സിബി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *