പിണങ്ങോട്: ഇസ്രായേൽ നടത്തുന്ന വംശ ഹത്യക്കെതിരെ പിണങ്ങോട് സംയുക്ത മഹല്ലിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യ ദാർഡ്യ റാലിയും പൊതുയോഗവും നടത്തി. ചെയർമാൻ റഊഫ് മണ്ണിൽ അധ്യക്ഷത വഹിച്ചു. കെ.സി ഇല്ല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ചു അഷ്റഫ് സഖാഫി, ഇബ്രാഹിം പുനത്തിൽ, സലീം ബാവ എന്നിവർ സംസാരിച്ചു. ഇസ്രായേൽ-അമേരിക്ക ൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന പ്രതിജ്ഞ വി.ഹാമിദലി അവതരിപ്പിച്ചു. കൺവീനർ എ.പി യൂനുസ് സ്വാഗതവും കെ.എച്ച് അബൂബക്കർ നന്ദിയും പറഞ്ഞു.
സാലിഹ് എ.പി, അൻവർ കെ.പി, സി.കെ ഉമ്മർ, ഇബ്രാഹിം പെട്ടി, ജലാൽ ഇ.വി തുടങ്ങിയവർ നേതൃത്വം നൽകി.
