തരിയോട് : 2025 നവംബർ 11, 12, 13 തീയതികളിലായി തരിയോട് നിർമ്മല ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി സബ്ജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈത്തിരി എ.ഇ.ഒ ശ്രീ ബാബു ടി യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോബി മാനുവൽ സ്വാഗതം പറഞ്ഞ യോഗത്തിന് പിടി എ പ്രസിഡന്റ് ശ്രീ ഡെൻസി ജോൺ അധ്യക്ഷത നിർവഹിച്ചു. കലോത്സവ ജോയിന്റ് കൺവീനർ ശ്രീ സജി ജോൺ (ഹെഡ് മാസ്റ്റർ സെന്റ് മേരീസ് തരിയോട്) ശ്രീമതി സിബിൾ എഡ്വേർഡ് (വർഡ് മെമ്പർ) ശ്രീമതി പുഷ്പ മനോജ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീമതി രാധപുലിക്കോട് (ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മറ്റി ചെയർ പേഴ്സൻ ) എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ ഷിജു വി.എം(സീനിയർ അസിസ്റ്റന്റ് നിർമല ഹൈസ്കൂൾ ) നന്ദി അറിയിച്ചു.
