പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ കോളേജ് സംരക്ഷണ സമിതി രൂപികരിച്ചു. ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ, സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ് എന്നിവരുടെ നിർദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.അബ്ദുൽ ബാരി കെ കെ (ചെയർമാൻ). പുൽപ്പള്ളി എസ് എച്ച് ഒ ശ്രീ. രാം കുമാർ സി (കൺവീനർ), പ്രൊഫ.ഷെൽജി മാത്യു (ജോയിന്റ് കൺവീനർ) ആയും യോഗം തിരഞ്ഞെടുത്തു. കോളേജിൽ വച്ച് ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ – വ്യവസായ – സന്നദ്ധ സംഘടനകളുടെ പ്രധിനിധികളും പങ്കെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചു വരുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെ നേരിടുന്നതിനാവശ്യമായ എല്ലാ സഹായവും പോലീസ് സേനയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് യോഗത്തിൽ എസ് എച്ച് ഒ അറിയിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പുൽപ്പള്ളി എസ് ഐ ശ്രീ.മിഥുൻ ഡി, സി പി ഒ ശ്രീ.ശരത് എൻ എസ്, രാഷ്ട്രീയ രംഗത്തുനിന്നും ശ്രീ. പി എ മുഹമ്മദ്, ശ്രീ.ജൈസൺ സി വൈ (സി ഐ റ്റി യു പ്രതിനിധികൾ), ശ്രീ.മാത്യു മത്തായി ആതിര (വ്യാപാരി വ്യവസായി പ്രസിഡന്റ് പുൽപ്പള്ളി യൂണിറ്റ്) ശ്രീ.സിജു മിറ്റത്താനി (പി റ്റി എ പ്രധിനിധി) ആൽബി ചാർളി, അരുൺ തമ്പി, അഭിനവ് സോമൻ, അഭിനന്ദ് ബെന്നി എന്നിവർ വിദ്യാർത്ഥി പ്രധിനിധികളായും, ശ്രീമതി. വിജിഷ എം സി, ഫാ.ഡോ.കുര്യക്കോസ് വി സി, ശ്രീമതി.അശ്വതി ചെറിയാൻ, ലഫ്.ഡോ. റാണി എസ് പിള്ള, ശ്രീമതി.വിമ്യ കെ പി, ശ്രീ.ടോണി തോമസ് പൊടിമറ്റം, ഡോ.സന്തോഷ് പി സി, ഡോ.ജോഷി മാത്യു (അദ്ധ്യാപക പ്രധിനിധികൾ ) ശ്രീമതി.ഡിയോണ പ്രിൻസ് (അനദ്ധ്യാപക പ്രതിനിധി), ഫാ.ചാക്കോ ചെലംപറമ്പത്ത് (മാനേജ്മന്റ് പ്രതിനിധി), ശ്രീമതി.ശോഭന സുകു (വാർഡ് മെമ്പർ) തുടങ്ങിയവർ പങ്കെടുത്തു.
