പാലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു.

പുൽപ്പള്ളി: ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി യിലാണ് നൈറ്റ് മാർച്ചും ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചത്.അമേരിക്കൻ പിന്തുണയോടെ പലസ്തിനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നുംപിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതീകാത്മകമായി വെള്ളയിൽ പൊതിഞ്ഞ കുരുന്നുകളുടെ ജഡവുമായിട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ ഷിജി ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽസ്വാഗതവും വിഷ്ണു സജി നന്ദിയും പറഞ്ഞു.മുഹമ്മദ് ഷാഫി അധ്യക്ഷനായി.വിഷ്ണു സി ആർ,എൽദോസ് ബാബു,ആദർശ്,

സുജിൽ എ.എസ്,അനീഷ് എൻ വി,സി.പി വിൻസെൻ്റ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *