വന്യജീവി സംരക്ഷണ നിയമ ഭേദഗതി; സർക്കാർ ജനങ്ങൾക്കൊപ്പം: സിപിഐ എം 

കൽപറ്റ:കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകളെ മറികടന്ന്‌ സംസ്ഥാന സർക്കാർ നിയമ ഭേദഗതിയിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന്‌ സിപിഎം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

നിലവിലുള്ള കേന്ദ്ര നിയമം അപ്രായോഗികവും നടപടിക്രമം കാലതാമസം വരുത്തുന്നതുമാണ്. സാങ്കേതിക നിയമപ്രശ്‌നങ്ങൾ കാലങ്ങളായി മനുഷ്യരുടെ ജീവനാണ്‌ അപഹരിക്കുന്നത്‌. അക്രമകാരികളായ വന്യജീവികളെ കൊല്ലുന്നതിനുള്ള തടസ്സം നീക്കുന്നതിനും കാട്ടുപന്നിയെ അടക്കം ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാൻ കഴിയുന്നതുമാണ് നിയമം.

കർഷകരും സാധാരക്കാരും ഉൾപ്പെടുന്ന ജില്ലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ധൈര്യത്തോടെ ജീവിക്കാനുള്ള പ്രതീക്ഷയാണ്‌ സർക്കാരിന്റെ ചുവടുവയ്‌പ്. മലയോരജനതയുടെ ദുരിതമകറ്റാൻ അടിയുറച്ച്‌ നിൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്‌ അഭിവാദ്യം ചെയ്യുന്നതായി ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *