പുതുക്കാട് അങ്ങാടിയിലെ കുടിവെള്ള പ്രയാസത്തിന് പരിഹാരം കാണണം: എസ്ഡിപിഐ.

റിപ്പൺ: പുതുക്കാടിലെ നിരവധിയാളുകൾ കുടിവെള്ളത്തിന് ആശ്രയിച്ചു കൊണ്ടിരുന്ന കുഴൽ കിണർ വർഷങ്ങളായിട്ട് കേട്പാട് സംഭവിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അത് ഉടൻ ഉപകാര പ്രദമാക്കണമെന്നും

എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപെട്ടു. അങ്ങാടിയിലെ കച്ചവടക്കാരും പ്രദേശവാസികളും സ്ഥിരമായിട്ട് ഉപയോഗിച്ചിരുന്ന കുഴൽക്കിണറായിരുന്നു ഇത്.

കുഴൽ കിണർ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ

അടിയന്തരമായി പുനരുദ്ദാരണം നടത്തണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് മുഹമ്മദ് ടി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ് പി. നെസ്ൽ പി. അഷ്റഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *