ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസമൊരുക്കി പ്രമുഖ കമ്പനികൾ അണിനിരന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള. 

മാനന്തവാടി. വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സിഡിറ്റ്, അസാപ് എന്നീ സ്ഥാപനങ്ങളുമായിചേർന്ന് നടത്തിയ തൊഴിൽമേളയിൽ ,എൽ ഐ സി,ടാററാ ലൈഫ്,ഫുഡ്സോവ, ടെസ്‌ല ഗ്രൂപ്പ്,അമാന ടയോട്ട, സുസുകി,HDFC ബേങ്ക്, ആക്സിസ് ബേങ്ക്, മലബാർ ഗോൾഡ്,കല്യാൺ ജ്വല്ലേഴ്‌സ്,സ്വെഞ്ചറി ഫാഷൻ സിറ്റി,ഫ്ലിപ്കാർട്ട് തുടങ്ങിയ നാൽപ്പത്തി നാല് പ്രമുഖ സ്ഥാപനങ്ങളുടെ

പങ്കാളിത്തത്തോടെ

മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് സംഘടിച്ചു.

സി.ഡിറ്റ് മാനേജർ അനീഷ് എ വി സ്വാഗതം പറഞ്ഞു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ പട്ടികജാതി,പട്ടികവർഗ്ഗ,പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എകെ ജയഭാരതി,

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,

മാനന്തവാടി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

വിപിൻ വേണുഗോപാൽ,കൗൺസിലർ സുനിൽ പി,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ

പി ചന്ദ്രൻ,വി ബാലൻ,

വിജ്ഞാന കേരളം

ഫാക്കൽറ്റി എസ് അജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം ഇന്റേൺ അസിം മാലിക് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അസാപ്പ് മാനേജർ ശ്രേയ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *