മാനന്തവാടി: മാനന്തവാടി താലൂക്ക് അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 29 ന് അഗ്രഹാരം ശ്രീ ശിവഭഗവതി ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്നതിൻ്റെ ഭാഗമായി ആദ്യ സംഭാവന വാടേരി ശിവക്ഷേത്രം പ്രസിഡൻ്റ് വി.എം. ശ്രീവത്സൻ അവർകളിൽ നിന്നും ക്ഷേത്രം ജോയിൻ്റ് സെക്രട്ടറി ഇ.എസ്. വിനോദ് ഏറ്റുവാങ്ങി.
അഗ്രഹാരം ശിവഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ വിളക്ക് കമ്മിറ്റി വർക്കിംങ് പ്രസിഡൻറ് സന്തോഷ്. ജി. നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീശൻ കെ.എസ്, രാജഗോപാൽ.പി.പി, ഗുരുസ്വാമിമാരായ പുനത്തിൽ കൃഷ്ണൻ, ജി.കെ. മാധവൻ, ചന്ദ്രൻ.സി.ആർ എന്നിവർ സംസാരിച്ചു.
