മുസ്ലിം ലീഗ് ഗ്രാമയാത്ര ഞായറാഴ്ച തുടങ്ങും

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും,സ്വജനപക്ഷ പാതത്തിനുമേതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രണ്ട് ദിവസത്തെ ഗ്രാമ യാത്ര മറ്റെന്നാൾ ഞായറാഴ്ച ആരംഭിക്കും.തരുവണ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന പഞ്ചായത്ത് കൺവെൻഷൻ ഇതിനു അന്തിമ രൂപം നൽകി.ഞായറാഴ്ച്ച രാവിലെ കെല്ലൂരിൽ നിന്നും മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി പതാക കൈമാറി ആരംഭിക്കുന്ന ഗ്രാമ യാത്ര കാട്ടിച്ചിറക്കൽ,പീച്ചാംകോട്‌,കരിങ്ങാരി,കുന്നുമ്മലങ്ങാടി,ആറുവൾ, പുലിക്കാടു,കട്ടയാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം തരുവണയിൽ സമാപിക്കും.രണ്ടാം ദിവസത്തെ ജാഥ കണ്ടത്തു വയലിൽ നിന്നും ആരംഭിച്ചു കട്ടയാട് സിറ്റിയിൽ സമാപിക്കും.സ്വീകരണ യോഗങ്ങളിൽ ജില്ലാ,മണ്ഡലം നേതാക്കൾ സംസാരിക്കും.യോഗത്തിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രെട്ടറി മോയി.എ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജിയോഗം ഉൽഘാടനം ചെയ്തു.സി.സി.അന്ദ്രു ഹാജി,ഉസ്മാൻ പള്ളിയാൽ,എ.കെ.നാസർ,കെ.കെ.സി.റഫീഖ്‌,കൊടുവേരി അമ്മദ്,കെ.എം.അബ്ദുള്ള ഹാജി,മാഡംബള്ളി ശറഫു,സി.സി.അബ്ദുള്ള,പി.കെ.ഉസ്മാൻ,കാഞ്ഞായി ഇബ്രാഹിം ഹാജി,മോയി കട്ടയാട്,ഈ.വി.സിദീഖ്‌ മുതിര ഇബ്രാഹിം മുസ്ലിയാർ,പി.കെ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *