എം.എസ്എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

എം.എസ്എം.ഇ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന എം.എസ്.എം.ഇ മേഖലയുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പി ക്കുന്നതിനും മത്സര ശേഷി വളർത്തുന്നതിനും എം.എസ്.എം.ഇകൾക്കുള്ള പിന്തുണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയായ RAISING AND ACCELERATING MSME PERFORMANCE (RAMP) പദ്ധതിയുടെ ഭാഗമായി വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല msme എക്സ്പോർട്ട് വർക്ക്ഷോപ്പ് കൽപ്പറ്റ ഹോട്ടൽ മസാറിൻ വെച്ചു സംഘടിപ്പിച്ചു.

കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. വിനോദ് കുമാർ പി ഉദ്ഘാടനം ചെയ്തു. DGFT സേവനങ്ങളുമായി ബന്ധപ്പെട്ട് DGFT അസിസ്റ്റന്റ് കമ്മീഷണർ & ഫോറിൻ ട്രേഡ് ശ്രീ. ഹസ്സൻ ഉസൈദ് ഐ.ടി. എസ്, FIEO സേവനങ്ങളുമായി ബന്ധപ്പെട്ട് FIEO കേരള ചാപ്റ്റർ അസിസ്റ്റന്റ് ഡയറക്ടർ & ഹെഡ് ശ്രീ. രാജീവ് എം.സി, കയറ്റുമതി സാധ്യതകളും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ശ്രീ. കെ ജെ ബോണിഫസ് എന്നിവർ ക്ലാസ്സ് എടുത്തു. വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി ജിഷ കെ എ അദ്ധ്യക്ഷ ആയിരുന്ന യോഗത്തിൽ ഉപ ജില്ലാ വ്യവസായ ഓഫീസർ ശ്രീ. അയ്യപ്പൻ എൻ സ്വാഗതവും, എൽഡിഎം ശ്രീ മുരളീധരൻ ടി എം ആശംസയും, വ്യവസായ വികസന ഓഫീസർ ശ്രീമതി സ്മിത ജി എസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *