സ്വിച്ച് ഇട്ടാൽ കുടിവെള്ളം. എടവക ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മന നവോദയം എൽപി സ്കൂളിന് അനുവദിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സി എം സന്തോഷ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് നിട്ടറ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ കമ്മന മോഹനൻ, പ്രധാന അധ്യാപകൻ എ മധു, മദർ പിടിഎ പ്രസിഡന്റ് ക്രിസ്റ്റി എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷിജി കെ വി നന്ദി അറിയിച്ചു.
