മാണ്ടാട്: ഈ അധ്യയന വർഷത്തിലെ കുട്ടികളുടെ എണ്ണത്തിന് തുല്യമായി വിവിധ ഇനങ്ങളിൽ പെട്ട 305 പച്ചക്കറി തൈകൾ നട്ടു കൊണ്ട് മണ്ടാട് ഗവ. എൽപി സ്കൂൾ പച്ചകറി തൈ നടീൽ മഹോൽസവം നടത്തി. അവാർഡ് ജേതാവായ ജൈവ കർഷകൻ ശ്രീ. മുഹമ്മദലി മാണ്ടാട് കാബേജ് തൈ നട്ടു കൊണ്ട് ഉത്സവത്തിന് തുടക്കം കുറിച്ചു. കൂടാതെ മുട്ടിൽ ഗ്രാമ പഞ്ചായത്ത് നൽകുന്ന ഗോത്ര വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ “എൻ്റെ കേരളം – സുന്ദര കേരളം” എന്ന വായനാ പതിപ്പിൻ്റെ പ്രകാശനവും പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. നസീമ മങ്ങാടൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ. രാജീവൻ, ഹെഡ്മാസ്റ്റർ ശ്രീ. മാഴ്‌സ് എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ അധ്യാപക രക്ഷകർതൃ പ്രതിനിധികൾ സന്നിഹിതരായിരുന്നു.
