കണിയാരം: പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഫാ.ജി.കെ.എം ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ഏബൽ ബാബു ഇന്നവേറ്റീവ് വർക്കിങ്ങ് മോഡൽ ഇനത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതും, വൈദ്യുതി ചിലവ് കുറച്ച് തെരുവ് വിളക്ക് പ്രവർത്തിപ്പിക്കുന്നതിനുമുള്ള നൂതന ആശയത്തിനാണ് സമ്മാനം ലഭിച്ചത്. സ്കൂൾ വർക്ക് എക്സ്പീരിയൻസ് അധ്യാപിക ജോയ്‌സി ജോസഫ്, ഫിസിക്സ് അധ്യാപിക ബിൻസി മോൾ എന്നിവരുടെ നിർദ്ദേശത്തിലാണ് പ്രസ്തുത വർക്കിങ്ങ് മോഡൽ നിർമ്മിച്ചത്. ഉപജില്ല ശാസ്ത്ര മേളയിൽ ഓവർ ഓൾ, ജില്ലാ ശാസ്ത്ര മേളയിൽ മികല വിജയവും ഫാ.ജി. കെ.എം സ്കൂൾ നേടിയിരുന്നു. കണിയാരം ബാബുവിൻ്റെയും റോസിൻ്റെയും മകനാണ് ഏബൽ ബാബു.
