പുത്തൻകുന്ന് സെൻറ് തോമസ് എൽപി സ്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു.ശിശു ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ നെഹ്റു തൊപ്പി നിർമ്മാണം, പ്രസംഗമത്സരം ,ക്വിസ് മത്സരം വിവിധ കലാപരിപാടികൾ, ഭക്ഷണ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.
ചടങ്ങിൽ വെച്ച് ഉപജില്ല കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
പൊതുസമ്മേളനത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ സ്വാഗതം പറഞ്ഞു .പിടിഎ പ്രസിഡണ്ട് അനി ബാബുവിന്റെ അധ്യക്ഷതയിൽ എം സി വൈ എം രൂപത ഡയറക്ടർ ഫാദർ ജോൺ വെളിയിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എംപിടിഎ പ്രസിഡണ്ട് റാഷിദ നന്ദിയും പറഞ്ഞു.
