മാനന്തവാടി: മാനന്തവാടി : കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘപരിവാർ അക്രമികൾ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ക്രൈസ്തവർക്ക് നേരെയുള്ള സംഘപരിവാർ അക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, മതസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, സെക്രട്ടറി സജീർ എം ടി, കമ്മിറ്റിയംഗം ആലി പി, സുബൈർ, മുഹമ്മദലി, കരീം, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *