സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തോടെ ഇനിയുമൊഴുകും മാനവ സ്നേഹത്തിൽ ജീവവാഹിനിയായി എന്ന പേരിൽ നടത്തുന്ന ക്യാമ്പിന്റെ പനമരം ക്ലസ്റ്റർ തല ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബിനു ജേക്കബ് നിർവഹിച്ചു. ഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം, ലഹരിക്കെതിരെ നാടുണരട്ടെ, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിൽ നടത്തപ്പെടുന്നു. കണിയാമ്പറ്റ ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അജേഷ് പി ആർ പതാക ഉയർത്തി, വിളംബര ജാഥ നടത്തിയതോടെ ക്യാമ്പിന് തുടക്കമായി. എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ പി എൻ അധ്യക്ഷനായിരുന്നു. കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സലിം, എസ് എം സി ചെയർമാൻ ശ്രീ മമ്മു, പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ ജംഷീർ മേമാടൻ എന്നിവർ സംസാരിച്ചു. പനമരം ക്ലസ്റ്റർ കൺവീനർ സുദർശനൻ കെ ഡി ക്യാമ്പ് സന്ദേശം നൽകുകയും,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുജീബ് റഹ്മാൻ ക്യാമ്പ് വിശദീകരണം നടത്തുകയും ചെയ്തു. കണിയാമ്പറ്റ ഗവ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അജേഷ് പി.ആർ സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ ലീഡർ ജെഷ്മിൻ ഷിഹാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *