ഡോ. രാജേഷ് കുമാർ എം.പി.ക്ക് ദേശീയ പുരസ്കാരം

വയനാട് ജില്ലയ്ക്ക് അഭിമാന നേട്ടം. സ്തുത്യർഹവും വിശിഷ്ടവുമായ സേവനങ്ങൾക്കായി നൽകുന്ന *ഡോ. ജ്യോതിപ്രസാദ് ഗാംഗുലി മെമ്മോറിയൽ നാഷണൽ അവാർഡ്* വൈത്തിരിയിലെ *ഡോ. രാജേഷ് കുമാർ എം.പി.* യെ തേടിയെത്തി. ആരോഗ്യ രംഗത്ത് അദ്ദേഹം നല്‍കിയ മികച്ച സേവനങ്ങളും,

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അദ്ദേഹം നിർവഹിച്ച തുടർച്ചയായ സാമൂഹ്യ-സേവന പ്രവർത്തനങ്ങളുമാണ് ഈ ദേശീയ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്.

ഗുജറാത്തിലെ അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമ്മേളനത്തിലെ ഔദ്യോഗിക ചടങ്ങിൽ ഡോ. രാജേഷ് കുമാർ എം.പി. പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *