യുഡിടിഎഫ് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി

കൽപ്പറ്റ: യുഡിടിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാർ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റം ഉൾപ്പെടെ നടത്തി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യുഡിടിഎഫ് നിയോജകമണ്ഡലം ചെയർമാൻ അബു ഗൂഡലായി അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു, ജിനി തോമസ്, ഗിരീഷ് കൽപ്പറ്റ, മോഹൻദാസ് കോട്ടക്കൊല്ലി, പി.എൻ. ശിവൻ, കെ.കെ. രാജേന്ദ്രേൻ, കെ. ഇസ്മയിൽ, സി.എ. ഗോപി, എം.പി. ബാപ്പു, അസീസ് എമിലി, ഹർഷൽ കോന്നാടൻ, സി.എ. അരുൺദേവ്, രാജു ഹെജമാടി, ആർ. ഉണ്ണിക്കൃഷ്ണൻ, ജോൺ മാതാ, രോഷ്മ രമേശ്, സെബാസ്റ്റ്യൻ കൽപ്പറ്റ, മുഹമ്മദ് ബാവ എന്നിവർ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *