സ്പന്ദനം മാനന്തവാടി 20ാം വാർഷിക സംഗമവും പുതുഭവനത്തിന്റെ താക്കോൽ ദാനച്ചടങ്ങും നടത്തി

മാനന്തവാടി : 2006 ൽ ചെറിയൊരു ജീവകാരുണ്യ കൂട്ടായ്മായി മാനന്തവാടിയിൽ പ്രവർത്തനം തുടങ്ങിയ ‘സ്പന്ദനം’ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മ വ്യത്യസ്തമായ ഒരു അനുഭവമായി. സ്പന്ദനത്തിന് തുടക്കം കുറിച്ച മാതൃകാ ജീവകാരുണികനായ കൈപ്പാണി ഇബ്രായിയെ അനുസ്മരിച്ച് കൊണ്ട് രണ്ട് ദശകക്കാലത്തെ സാമൂഹ്യ സേവന ഇടപെടലിന്റെ സ്മാരകമായി നിർമിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഉടമസ്ഥക്ക് കൈമാറി. സ്പന്ദനം ജീവകാരുണ്യ കൂട്ടായ്മയുടെ മുഖ്യ അഭ്യൂദയകാംക്ഷി വടക്കേടത്ത് ജോസഫ് ഫ്രാൻസിസിൽ നിന്നും പുൽപ്പള്ളി ചണ്ണോത്ത് കൊല്ലിയിലെ വീട്ടുടമസ്ഥ താക്കോൽ ഏറ്റുവാങ്ങി. വീടിൻ്റെ കരാർ ഏറ്റെടുത്ത സുനിൽ ആലൂർകുന്നിന് ചടങ്ങിൽ ഉപഹാരം നൽകി. സ്പന്ദനത്തിനൊപ്പം ചേർന്ന് സമഗ്രമായൊരു സാമൂഹ്യ സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി വന്ന പുതു മെമ്പർമാർക്ക് രക്ഷാധികാരികളായ മാവറ വർക്കി, ഇ.എം.ശ്രീധരൻ എന്നിവർ അംഗത്വരേഖകൾ കൈമാറി. സ്പന്ദനം പ്രസിഡണ്ട് കുടക്കച്ചിറ ബാബു ഫിലിപ്പ് അധ്യക്ഷം വഹിച്ചു. ചടങ്ങിൽ

ഡയറക്ടർ ഫാ. വർഗ്ഗീസ് മറ്റമന, ട്രഷറർ ജസ്റ്റിൻ പനച്ചിയിൽ, അലി ബ്രാൻ, മനു മത്തായി, മുസ്തഫ കോമത്ത്, മുൻ എ.ഡി.എം കെ.എംരാജു., കെ.കെ.മോഹൻദാസ്, ജീൻസ് ഫാന്റസി, എം.ഗംഗാധരൻ, വിൻസ്പോട് കഞ്ഞാപ്പ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.സി.ജോൺ സ്വാഗതവും പി.ആർ.ഒ. കെ. എം.ഷിനോജ് കൃതഞ്ജതയും പറഞ്ഞു. (ചിത്രം ഉപഹാരം നൽകുന്നത്)

Leave a Reply

Your email address will not be published. Required fields are marked *