പുഴയിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

മാനന്തവാടി: പനമരം മാത്തുർവയലിൽ ഇന്നലെ രാത്രി 12 മണിയോടെ സ്ത്രീ അബദ്ധത്തിൽ വെള്ളത്തിൽ അകപ്പെട്ടതായിട്ട് സേനയിക്ക് വിവരം ലഭിക്കുകയും, തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങളായ സ്റ്റേഷൻ ഓഫീസർ ശ്രീ നിധീഷ് കുമാർ പി യുടെ നേതൃത്വത്തിൽ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ രഞ്ജിത്ത് ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ് എം ബി,ജയൻ സി എ, സുജിത്ത് എം എസ്, മനു അഗസ്റ്റ്യൻ,ജിതിൻ കെജെ,വിനു കെ എം,അനുറാം പി ഡി,ലജിത്ത് ആർ സി, ഹോം ഗാർഡ് മാരായ രൂപേഷ് വി ജി,ശിവദാസൻ കെ,ജോബി പി യു എന്നിവർ സംഭവസ്ഥലത്തിൽ സേന എത്തുകയും, തുടർന്ന് ഒഴുകി വന്ന് തുരുത്തിൽ അകപ്പെട്ട സ്ത്രീയെ സേനാംഗങ്ങൾ അതിസാഹസികമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് യുവതിയെ ഒന്നര കിലോമീറ്റർ ഓളം സ്ട്രക്ചറിൽ ചുമന്ന് കരക്കെത്തിക്കുകയും, അവശയായ യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകി സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു..

Leave a Reply

Your email address will not be published. Required fields are marked *