ലഹരി വിരുദ്ധ സെമിനാർ നടത്തി

പുൽപ്പള്ളി : സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സുൽത്താൻബത്തേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും വയനാട് വിമുക്തി മിഷന്റെയും നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സെമിനാർ നടത്തി.ലഹരിയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കെതിരെ അധ്യാപക സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും നിയമവശങ്ങളെക്കുറിച്ചും സിവിൽ എക്സൈസ് ഓഫീസറും, വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്ററുമായ നിക്കോളാസ് ജോസ് ക്ലാസ് എടുത്തു.ഐ.ടി. ഇ. പ്രിൻസിപ്പാൾ ഷൈൻ പി. ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് ചെയർമാൻ ആദർശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ഗിരീഷ് ടി.ടി,കുക്കു ജോയി, സീജ പി എം , ബിന്യ ലീഗൽ സർവീസസ് കമ്മിറ്റി കോ – ഓർഡി നേറ്റർ ഷിബി എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *