ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം: കെ റഫീഖ്

ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം: കെ റഫീഖ്.

ഏതെല്ലാം രീതിയിലാണ് കോൺഗ്രസ് ചൂരൽമല ദുരന്തത്തെ ദുരുപയോഗം ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചൂരൽമല ദുരന്ത ഫണ്ട് ശേഖരണത്തിൻ്റെ പേരിൽ പോലും അതിജീവിതയെ ദുരുപയോഗപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 

ചൂരൽമല ദുരന്തത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്, അവസാനത്തെ ജീവനും വാരിയെടുക്കാനും രക്ഷപ്പെട്ട മനുഷ്യരെ ഹൃദയത്തോട് ചേർത്തുനിർത്താനും എല്ലാ മനുഷ്യരും ഒന്നിച്ചു നിന്നകാലത്ത് രാഹുൽ മാങ്കൂട്ടവും അയാളുടെ അധോലോക സംഘവും ചൂരൽമലയിലെ മനുഷ്യരുടെ ജീവനെവെച്ച് ചൂതാടുകായായിരുന്നത്രെ ?

 

പുറത്ത് വന്ന ഗുരുതരമായ വെളിപ്പെടുത്തൽ രാഹുൽ മാങ്കൂട്ടത്തിന്റെ മാത്രം തലയിൽ വെച്ച് രക്ഷപ്പെടാമെന്ന് കോൺഗ്രസ്സ് നേതൃത്വം കരുതേണ്ടതില്ല. അന്നത്തെ മുഴുവൻ നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്ന കാര്യം പകൽപോലെ വ്യക്തമാണ്. കോൺഗ്രസ്സ് നേതൃത്വം അടിയന്തിരമായി മറുപടി പറയാൻ തയ്യാറാകണം.

 

ചൂരൽമല ദുരന്ത ബാധിതർക്കെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പണപ്പിരിവിൻ്റെ പേരിൽ നടത്തിയ ഹീനകൃത്യങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *