സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കമ്പളക്കാട്: ഗവ. യു.പി. സ്കൂൾ കമ്പളക്കാട് സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിന്റെ ഉദ്ഘാടനം വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബാബു ടി നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീ. ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. എമ്മാനുവൽ ഒ.സി സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ. ഷമീർ സുൽത്താൻ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ജമീല, പി.ടി.എ അംഗം ശ്രീ. ഷമീർ സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാർത്ഥികളിൽ സാമൂഹികബോധവും സേവനമനോഭാവവും വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ബോധവത്കരണ ക്ലാസുകൾ, സംഘപ്രവർത്തനങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.

എസ്.എസ്.എസ്.എസ് കോർഡിനേറ്റർ ശ്രീമതി ശ്യാമിലി കെ നന്ദി പറഞ്ഞു. :::

Leave a Reply

Your email address will not be published. Required fields are marked *