സംസ്ഥാനതല ക്ഷീരവികസന വകുപ്പ് അവാര്‍ഡുകളില്‍ തിളങ്ങി വയനാട്

കല്‍പ്പറ്റ: കൊല്ലം ആശ്രമ മൈതാനിയില്‍ 21വരെ നടത്തുന്ന ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാനതല ക്ഷീര സംഗമത്തില്‍ കർഷകർക്കും ജീവനക്കാർക്കും ഉള്ള വിവിധ പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് വയനാട് ജില്ല തിളക്കമാർന്ന നേട്ടം കൈവരിച്ചു.ഇതോടൊപ്പം സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും അധികം ഫണ്ട് ചെലവഴിക്കുന്ന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വർഗീസ് കുര്യൻ അവാർഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘം സ്വന്തമാക്കി.

 

ക്ഷീര സഹകാരി അവാർഡ് മലബാർ മേഖലയില്‍ ജനറല്‍ വിഭാഗം എം.വി. മോഹൻദാസ്- ബത്തേരി ക്ഷീര സംഘം, വനിതാ വിഭാഗം ഷമീമ സുബൈർ- മക്കിയാട് ക്ഷീര സംഘം, പട്ടികജാതി-വർഗ വിഭാഗം കെ.ആർ. ശ്രീനിവാസൻ, മികച്ച ക്ഷീരസംഘം പ്രൊക്യൂർമെന്റ് അസിസ്റ്റന്റ് കെ.എൻ. ഷാജി-വാകേരി ക്ഷീര സംഘം എന്നിവർ സ്വന്തമാക്കി.

 

കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് മികച്ച ക്ഷീരകർഷകർക്കുള്ള സംസ്ഥാനതല അവാർഡുകളില്‍ പട്ടികജാതി-വർഗ വിഭാഗത്തില്‍ ശ്രീമതി സുധാ സുരേന്ദ്രൻ- മൂപ്പൈനാട് ക്ഷീരസംഘം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *