തിരുനെല്ലി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ( KSSPU ) തിരുനെല്ലി യൂണിറ്റ് വാർഷിക സമ്മേളനം കാട്ടിക്കുളം എസ്എൻഡിപി ഹാളിൽ വച്ച് ചേർന്നു
സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലൻ ഉദ്ഘാടനം ചെയ്തു കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി കെ വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം ശ്രീ കെ മോഹനൻ കുമാർ മാസ്റ്റർ നടത്തി. പി വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ സദാനന്ദൻ, ഗിരിജ ടീച്ചർ, ശങ്കരൻ മാസ്റ്റർ, മോഹന കൃഷ്ണൻ, ജയപാലൻ മാസ്റ്റർ, ശശി മാസ്റ്റർ,സി.കെ മനോജ് എന്നിവർ പ്രസംഗിച്ചു
സമ്മേളനം രാധാകൃഷ്ണൻ പി വി പ്രസിഡണ്ട്, പുഷ്പജൻ കെ, ട്രഷറായിസുരേഷ് ഇ.എൻ എന്നിവരെ തിരഞ്ഞെടുത്തു
