വിദ്യാർത്ഥിക്കെതിരെയുള്ള ക്രൂര മർദ്ദനം; സമൂഹവും സർക്കാറും ജാഗ്രത കാണിക്കണം: എസ്.ഡി.പി.ഐ

കൽപ്പറ്റ: 16 കാരനെതിരെ മുതിർന്ന വിദ്യാർത്ഥികൾ ക്രൂരമായി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, ഇത്തരം ക്രൂരതകൾക്കെതിരെ സമൂഹവും അധികാരികളും അടിയന്തരമായി ജാഗ്രത കാണിക്കണമെന്നും എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതിന് മുമ്പും ഇതേ സംഘം സമാന രീതിയിൽ വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും ഗുരുതര ആരോപണമുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം അക്രമ പ്രവണതകൾ വളരാൻ കാരണമാകുന്നത് ലഹരി മാഫിയകളുമായുള്ള ബന്ധങ്ങളാണെന്ന് നാട്ടുകാർ ആരോപിച്ചു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും, വിദ്യാർത്ഥികൾക്കിടയിൽ സൗഹാർദ്ദവും സുരക്ഷിതമായ പഠനാന്തരീക്ഷവും ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ കർശനമായ ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

 

ജില്ലാ സെക്രട്ടറി എസ്. മുനീർ യോഗം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കരീം അധ്യക്ഷത വഹിച്ചു.

കെ എസ് മുഹമ്മദലി, ജാഫർ മേപ്പാടി, ഉസ്മാൻ മൗലവി,യു. കെ ഫൈസി,

അബ്ദു റസാഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *