ഗാന്ധിയൻ ദർശനങ്ങളെ ഈ രാജ്യത്തുനിന്നും ഇല്ലാതാക്കാൻ കഴിയില്ല: സംഷാദ് മരക്കാർ

മാനന്തവാടി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ “ഗാന്ധിയുടെ ഇന്ത്യ” സായാഹ്ന സദസ് സംഘടിപ്പിച്ചു.സദസ് ഡി സി സി വൈസ് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു.ഗാന്ധിയൻ ദർശനങ്ങളെ ഈ രാജ്യത്തുനിന്നും തുടർച്ചയായി നീക്കം ചെയ്യാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ മഹാത്മാവിന്റെ ആദർഷങ്ങളെയും, നിലപാടുകളെയും ഭയക്കുന്നത്കൊണ്ടാനെന്നും, പാഠപുസ്തകത്തിൽനിന്നും, ഗാന്ധിയൻ ചരിത്രങ്ങൾ നീക്കം ചെയ്തുകൊണ്ടും, ഗാന്ധിജിയുടെ പേര് വരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും പേര് നീക്കം ചെയ്ത് പുനരാവിഷ്കരിച്ച് അദ്ദേഹത്തോടുള്ള തികഞ്ഞ അവകാണാനാകാണിച്ച് മഹാത്മാ ഗാന്ധിയെ ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാമെന്ന സങ്കപരിവാർ അജണ്ടകൾ ഈ മതേതര രാജ്യത്തെ യുവ തലമുറ ചെറുത്തു നിർത്തുമെന്നും, മഹാത്മാവിനെ കൊന്ന സങ്ക്പരിവാർ ആശയങ്ങളെ ജനം തകർത്തെറിയുന്ന കാലം അതിവിദൂരമല്ല എന്നും സദസ് ഉത്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അസീസ് വാളാട് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ്‌ ഉനൈസ് ഓ ടീ,റോബിൻ ഇലവുങ്കൾ,ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ആദിൽ മുഹമ്മത്, മണ്ഡലം പ്രസിഡന്റ്റുമാരായ ജിജോ വരയാൽ, പ്രിയേഷ് തോമസ്,ഷക്കീർ പുനത്തിൽ,സുഹനാസ്,അണ്ണൻ ആലക്കൽ,നിയോജക മണ്ഡലം ഭാരവാഹികളായ സിജോ കമ്മന,ഷിനു ജോൺ,ആസിഫ് സഹീർ,സിറാജ് ഓ.എസ്, രാജേഷ് ആരുവാൾ,ഷീജ ഫ്രാൻസിസ്, സൽമ സലീം, വൈശാഖ് കാട്ടിക്കുളം, പി. കെ ജയരാജൻ, ചന്ദ്രൻ ഇടമന, ബഷീർ ചക്ക എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *