പരിസ്ഥിതി സംരക്ഷണ അവാർഡ് ഐ.എം.ഡി.ആർ കോളേജിന്

സുഗതകുമാരി അനുസ്മരണ സമിതിയുടെ പരിസ്ഥിതി സംരക്ഷണ അവാർഡ് ഐ.എം.ഡി.ആർ കോളേജ് കരസ്ഥമാക്കി. ഐ.എം.ഡി.ആർ കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ. ജെ.ബി. രാജനും സംഘവും സാഹിത്യകാരി കെ.എ ബീനയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. അക്കാദമിക് കോർഡിനേറ്റർ ദർശന മോഹൻ, നേച്ചർ ക്ലബ് കോർഡിനേറ്റർ വിഷ്ണുപ്രിയ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ നന്ദന, ജനറൽ സെക്രട്ടറി ഹരി കൃഷ്ണൻ, സ്‌പോർട്‌സ് സെക്രട്ടറി അഭയ് ജോയ്, നേച്ചർ ക്ലബ്ബ് അംഗം അഭിനവ് ബി എന്നിവർ പങ്കെടുത്തു. ഐ.എം.ഡി.ആർ കോളേജിന്റെ ഹരിത ക്യാമ്പസ്, പച്ചത്തുരുത്ത്, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങി പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

Leave a Reply

Your email address will not be published. Required fields are marked *