കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (KSSTSU – CITU) നാലാമത് വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയിൽ വെച്ച് നടന്നു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡണ്ടുമായ സഹദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള യിലൂടെ 2016 ൽ നിയമനം ലഭിച്ച 2514 അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോട് കൂടി വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിച്ച് ജോലി സ്ഥിരത ഉറപ്പുവരുത്തണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സജൻ പി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ടിഎ വയനാട് ജില്ലാ പ്രസിഡണ്ട് സതീഷ് ബാബു, സിഐടിയു മാനന്തവാടി ഏരിയ സെക്രട്ടറി മുഹമ്മദലി, സംഘടനയുടെ പ്രവർത്തക സമിതി അംഗം പി.വി മനോജ്, സംസ്ഥാന കമ്മിറ്റി അംഗം അരുൺകുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. മനോജ് ആവണി പ്രസിഡണ്ടായും , റീമ.എം. എസ് സെക്രട്ടറിയായും, ലാലി ജോർജ്ജ് ട്രഷററുമായി 26 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
